സ്വന്തം ദുഃഖങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന പ്രധാനമന്ത്രിയാണ് മോദി; പ്രിയങ്കാ ഗാന്ധി

 സ്വന്തം ദുഃഖങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന പ്രധാനമന്ത്രിയാണ് മോദി; പ്രിയങ്കാ ഗാന്ധി

നിയമസഭാ തിരഞ്ഞെടുപ്പിന് വെറും പത്തുദിവസം മാത്രം ബാക്കിനില്‍ക്കെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ വിഷപാമ്പ് പ്രയോഗത്തെ പ്രചാരണായുധമാക്കി ബി.ജെ.പി. കോണ്‍ഗ്രസ് 91 തവണ തന്നെ വ്യക്തിപരമായി അപമാനിച്ചെന്നു പറഞ്ഞ് ജനക്കൂട്ടത്തിന് മുന്നില്‍ മോദി വികാരാധീനനായി. സ്വന്തം ദുഃഖങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണു നരേന്ദ്രമോദിയെന്നു കളിയാക്കി പ്രിയങ്കാ ഗാന്ധി തിരിച്ചടിച്ചു.

പ്രചാരണ രംഗത്ത് അടിമുടി പ്രതിരോധത്തിലായ ബി.ജെപിയ്ക്ക് അടിക്കാന്‍ വടി നല്‍കിയതു പോലെയായി ഖാര്‍ഗെയുടെ വിഷപാമ്പ് പ്രയോഗം. കോണ്‍ഗ്രസ് തനിക്കെതിരെ 91 തവണ മോശം പരാമര്‍ശം നടത്തിയെന്നും മഹാന്‍മാരെ അപമാനിക്കുന്നതു കോണ്‍ഗ്രസിന്റെ രീതിയാണെന്നും പറഞ്ഞു മോദി വികാരാധീനനായി. ലിംഗായത്തു ഭൂരിപക്ഷ മേഖലയില്‍ സമുദായ കാര്‍ഡ് പുറത്തെടുത്ത മോദി ജെ.ഡി.എസ് കോട്ടകളിലെത്തിയപ്പോള്‍ ജെ.ഡി.എസിലും കോണ്‍ഗ്രസിലും കുടുംബ വാഴ്ചയാണന്നും കുറ്റപ്പെടുത്തി.

Ananthu Santhosh

https://newscom.live/