200 കോടിയിലധികം വിലയുള്ള നെക്ലേസിൽ തിളങ്ങി പ്രിയങ്ക ചോപ്ര മെറ്റ് ഗാലയിൽ
ലോകത്തെ ഏറ്റവും വലിയ ഫാഷൻ മാമാങ്കങ്ങളിൽ ഒന്നായ മെറ്റ് ഗാലയ്ക്ക് കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ തുടക്കമായി.കറുപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് പ്രിയങ്കയും നിക്ക് ജൊനാസുമെത്തിയത്. മുന്നിൽ സ്ലിറ്റുള്ള ഓഫ് ഷോൾഡർ ഗൗണായിരുന്നു പ്രിയങ്കയുടെ വേഷം. വെളുപ്പ് നിറം ഇടകലർന്ന ബെൽ സ്ലീവായിരുന്നു ഈ ഗൗണിന്റെ പ്രത്യേകത. കൈകൾ മുഴുവൻ മൂടിയ വെളുത്ത കൈയുറകൾ വസ്ത്രത്തിന് ക്ലാസിക് ലുക്ക് നൽകി. ലോക പ്രശസ്ത ഡിസൈനർ വാലെന്റിനോയാണ് പ്രിയങ്കയുടെ ഗൗൺ ഡിസൈൻ ചെയ്തത്.
എന്നാൽ ഫാഷൻ ലോകത്തിൻറെ ശ്രദ്ധ പതിഞ്ഞത് പ്രിയങ്കയുടെ ഡയമണ്ട് നെക്ലേസിലായിരുന്നു. ഇറ്റാലിയൻ ജ്വല്ലറി കമ്പനിയായ ബൾഗാരിയുടെ ബ്രാൻഡ് അംബാസഡറായ പ്രിയങ്ക ചോപ്ര അവരുടെ 204-205 കോടി രൂപ വിലയുള്ള നെക്ലേസ് ആണ് ധരിച്ചത്. ബൾഗാരിയുടെ 11.3 കാരറ്റ് ഡയമണ്ട് നെക്ലേസാണ് താരം അണിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.