ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ; ഇന്ത്യ
ചൈനീസ് ജനസംഖ്യയെക്കാൾ 29 ലക്ഷം പേർ കൂടുതലുള്ള ഇന്ത്യ ഇനി ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം. യു.എൻ ജനസംഖ്യ ഫണ്ട് (യു.എൻ.എഫ്.പി.എ) പുറത്തുവിട്ട ഏറ്റവുമൊടുവിലെ കണക്കുകളിലാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്കു കയറിയത്. ഇതുപ്രകാരം ചൈനയിൽ 142.57 കോടിയാണ് ജനസംഖ്യയെങ്കിൽ 142.86 കോടി തൊട്ട് ഇന്ത്യ മുന്നിലാണ്.
1950കളിൽ ലോക ജനസംഖ്യ കണക്കുകൾ യു.എൻ പുറത്തുവിടാൻ തുടങ്ങിയ ശേഷം ആദ്യമായാണ് ഇന്ത്യ ഒന്നാമതെത്തുന്നത്. ഇതുവരെയും രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ അതിവേഗം ചൈനയെ മറികടക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.