പൊലിസുകാര്‍ക്ക് സൗജന്യ മെസ് സൗകര്യമില്ല

 പൊലിസുകാര്‍ക്ക് സൗജന്യ മെസ് സൗകര്യമില്ല

ശബരിമലയില്‍ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്കുള്ള സൗജന്യന മെസ് സർക്കാർ പിൻവലിച്ചു. ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരിൽ നിന്നും ദിവസവും 100 രൂപ ഈടാക്കാൻ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവിനെതിരെ പരാതിയുമായി പൊലീസ് സംഘടനകള്‍ മുഖ്യമന്ത്രിയെ സമീപിച്ചു. ശബരിമല, നിലയ്ക്കൽ, സന്നിധാനം എന്നിവടങ്ങളിൽ ജോലി ചെയ്യുന്ന പൊലീസുകാർക്ക് സൗജന്യ മെസ് സൗകര്യം നൽകിയിരുന്നു. 2011 മുതൽ പൊലീസുകാരുടെ മെസ്സിൻെറ പൂർണ ചെലവും സർക്കാരാണ് ഏറ്റെടുത്തത്. അതിന് മുമ്പ് ദേവസ്വം ബോർഡും പൊലീസിന് സബ്സിഡി നൽകിയിരുന്നു. ദേവസ്വം ബോർഡ് സാമ്പത്തിക പ്രതിസന്ധി ചൂണ്ടികാട്ടിയപ്പോഴാണ് സർക്കാർ മെസ് നടത്തിനുള്ള പണം പൂർണമായും നൽകിയത്. പൊലീസുകാരുടെ പ്രതിദിന അലവൻസിൽ നിന്ന് 100 രൂപ ഈടാക്കി മെസ്സ് നടത്താനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷേധം.