12 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ
അയൽവാസിയുടെ വീടിനു നേരെ ആക്രമണം നടത്തി ഒളിവിൽ പോയ പ്രതി 12 വർഷങ്ങൾക്ക് ശേഷം പിടിയിൽ. കല്ലാർ അംബേദ്കർ കോളനി നിവാസി വീരപ്പൻ എന്ന് വിളിക്കുന്ന മണിക്കുട്ടൻ (48) ആണ് വിതുര പോലീസിന്റെ പിടിയിലായത്. ഇയാൾ വീട്ടിൽ ഉണ്ടെന്ന വിവരം ലഭിച്ച അടിസ്ഥാനത്തിൽ വിതുര പൊലീസ് എത്തി പിടികൂടുകയായിരുന്നു.
ഇയാൾ പൊലീസിൻ്റെ കണ്ണ് വെട്ടിച്ച് അടിക്കടി വീട്ടിലെത്താറുണ്ടായിരുന്നു. കൂടുതൽ നേരവും കാട്ടിൽ ചെലവഴിച്ച പ്രതി ചന്ദനവും, ഈട്ടിയും മുറിച്ചു കടത്തുകയും കാട്ടിൽ ഒളിവിൽ കഴിയുകയും ചെയ്തതോടെയാണ് വീരപ്പൻ എന്നു കൂടി പേരു വീണത് എന്ന് വിതുര പൊലീസ് പറഞ്ഞു.