ഉദ്യോഗസ്ഥർക്ക് താക്കീതുമായി മുഖ്യമന്ത്രി

 ഉദ്യോഗസ്ഥർക്ക് താക്കീതുമായി മുഖ്യമന്ത്രി

ദുരിതാശ്വാസ നിധി തട്ടിപ്പില്‍ ജീവനക്കാര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഏതെങ്കിലും തരത്തില്‍ ലാഭമുണ്ടാക്കാമെന്ന ചിന്ത ചിലര്‍ക്കുണ്ടെന്നും ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടിയിൽ മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ദുരിതാശ്വാസനിധി തട്ടിപ്പിന്റെ കൂടി പശ്ചാത്തലത്തില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

സര്‍ക്കാരിന് കളങ്കം ഉണ്ടാക്കുന്നവരെ ചുമക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രിയുടെ താക്കീത്. നേരത്തെ സര്‍വീസില്‍ ഉണ്ടായവര്‍ സര്‍വീസില്‍ നിന്ന് പുറത്തായ അനുഭവം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. നന്നായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഇത്തരം പുഴുക്കുത്തുകളെ കണ്ടെത്താന്‍കൂടി തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.