മുഖക്കുരുവിന്‍റെ പാടുകൾ അകറ്റാന്‍ ഫേസ് പാക്കുകള്‍

 മുഖക്കുരുവിന്‍റെ പാടുകൾ അകറ്റാന്‍ ഫേസ് പാക്കുകള്‍

-രണ്ട് ടീസ്പൂണ്‍ ഓട്‌സ്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ പാലില്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. മുപ്പത് മിനിറ്റിന് ശേഷം കഴുകിക്കളയാം.
-നനച്ച ഗ്രീൻ ടീ ഇലകൾ തേനിൽ കലർത്തി മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകാം. ആഴ്ചയില്‍ രണ്ട് തവണ ഇത് പരീക്ഷിക്കുന്നത് ഫലം നല്‍കും.
-അര ടീസ്പൂൺ മഞ്ഞൾപ്പൊടിയിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ തേന്‍ ചേക്കുക. ശേഷം ഈ മിശ്രിതം കറുത്ത പാടുകളുള്ള ഭാഗത്ത് പുരട്ടുക. 30 മിനിറ്റിന് ശേഷം കഴുകി കളയാം.
-കറ്റാർവാഴ ജെല്‍ മുഖക്കുരുവിന്റെ പാടുകളിലെല്ലാം പുരട്ടുക. 30 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ മൂന്ന് മുതല്‍ നാല് തവണ വരെ ഇത് പരീക്ഷിക്കുന്നത് മുഖക്കുരുവിന്‍റെ പാടുകളെ അകറ്റാന്‍ സഹായിക്കും.