ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടനയായ പിഎഫ്എഫ്

 ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടനയായ പിഎഫ്എഫ്

ജമ്മു കശ്മീരിലെ രജൗരി സെക്ടറിലെ വനത്തിൽ അഞ്ച് സൈനികർ വീരചരമം പ്രാപിച്ച ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടനയായ പിഎഫ്എഫ്. ജയ്ഷെ മുഹമ്മദുമായി ബന്ധമുള്ള പിഎഫ്എഫ് പൂഞ്ചിലെ ആക്രമണം നടത്തിയത് സൈന്യത്തെ വനത്തിലേക്ക് കൊണ്ടുവരുന്നതിനായിരുന്നുവെന്നും തങ്ങൾ ഊഹിച്ചത് തന്നെ സംഭവിച്ചുവെന്നും വ്യക്തമാക്കി രംഗത്ത് വന്നു. പൂഞ്ചിൽ ഏപ്രിൽ 20 ന് സൈനിക ട്രെക്ക് ആക്രമിച്ച് സൈനികരെ കൊലപ്പെടുത്തിയ ഭീകരരെ തിരഞ്ഞ് ഇന്ന് ഉൾവനത്തിൽ പോയ അഞ്ച് ഇന്ത്യൻ സൈനികരാണ് വീരചരമം പ്രാപിച്ചത്.

Ananthu Santhosh

https://newscom.live/