പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറി; ഒരു മരണം
പെരുമ്പാവൂർ അല്ലപ്ര കുറ്റിപ്പാടത്ത് പ്ലൈവുഡ് കമ്പനിയിലെ ബോയിലർ പൊട്ടിത്തെറിച്ചു. അപകടത്തിൽ ഒറീസ സ്വദേശി രതൻകുമാർ എന്നയാൾ മരിച്ചു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരുക്കേറ്റു. ഇവരെ കൊലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇന്ന് രാവിലെ പതിനൊന്നു മണിയോടെ പ്ലൈവുഡ് നിർമ്മാണപ്രവർത്തനങ്ങൾക്കിടെ ബോയിലർ പൊട്ടി തെറിക്കുകയായിരുന്നു. ബോയിലർ പ്രവർത്തിപ്പിച്ചു കൊണ്ടിരുന്ന കെട്ടിടം ഭാഗിമായി തകർന്നു. പ്ലൈകോൺ എന്ന പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവം.