അതിശൈത്യത്തിൽ അമേരിക്ക; മരണം 65 കടന്നു
അമേരിക്കയിൽ അതിശൈത്യത്തിൽ മരണം അറുപത്തിയഞ്ച് കടന്നു. അതിശൈത്യം കടുത്തതോടെ ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്ന് ഇന്ത്യക്കാരാണ് അമേരിക്കയിലെ അതിശൈത്യത്തില്‍ മരിച്ചത്. ആന്ധ്രാ സ്വദേശികളായ നാരായണ റാവു, ഭാര്യ ഹരിത, കുടുംബ സുഹൃത്ത് എന്നിവരാണ് മരിച്ചത്. ന്യൂയോര്‍ക്കില്‍ മാത്രം മരണം 28 ആയി. ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും വൈദ്യുതിയില്ലാതെ കഴിയുകയാണ്. വിമാനങ്ങള്‍ വ്യാപകമായി റദ്ദാക്കുന്നതും തുടരുകയാണ്.