പാസ്പോര്‍ട്ട് നഷ്ടപ്പെ‌ട്ടാല്‍

 പാസ്പോര്‍ട്ട് നഷ്ടപ്പെ‌ട്ടാല്‍

-പോലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്യുക

നിങ്ങളു‌ടെ പരാതിയുടെ ഒരു കോപ്പിയും റിപ്പോര്‍ട്ടും പോലീസ് സ്റ്റേഷനില്‍ നിന്നും ശേഖരിക്കുവാന്‍ മറക്കരുത്. കാരണം നിങ്ങളുടെ പാസ്പോര്‍ട്ട് നഷ്ടമായി എന്നതിനുള്ള തെളിവാണ് ഈ പരാതി. മാത്രമല്ല, ബന്ധപ്പെട്ട എംബസിയില്‍ നിന്ന് പുതിയ പാസ്പോര്‍ട്ടിന് അപേക്ഷ സമര്‍പ്പിക്കുവാനും അല്ലെങ്കില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുവാനുമെല്ലാം ഈ റിപ്പോര്‍ട്ട് സഹായിക്കും.

-ഏറ്റവും അ‌ടുത്തുള്ള എംബസിയുമായി ബന്ധപ്പെടുക

പാസ്പോര്‍‌ട്ട് നഷ്ടപ്പെട്ടാല്‍ അ‌ടുത്തതായി ചെയ്യേണ്ട കാര്യം നിങ്ങള്‍ക്ക് ഏറ്റവും സമീപത്തുള്ള ഇന്ത്യന്‍ എംബസിയുമായോ ഇന്ത്യന്‍ കോണ്‍സുലേറ്റുമായോ ബന്ധപ്പെടുക എന്നതാണ്. നിങ്ങള്‍ക്ക് തീര്‍ച്ചയായും അവിടെനിന്നും വേണ്ട സഹായം ലഭിക്കും,

-പുതിയ പാസ്പോര്‍ട്ടിനെ അല്ലെങ്കില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനോ അപേക്ഷിക്കുക,

പുതിയ പാസ്പോര്‍ട്ടിനെ അല്ലെങ്കില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനോ അപേക്ഷിക്കുക,
വിദേശത്തുവെച്ച് കൈവശമുണ്ടായിരുന്ന പാസ്പോര്‍ട്ട് നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ രണ്ടു കാര്യങ്ങളാണ് നിങ്ങള്‍ക്ക് ചെയ്യുവാനുള്ളത്. ഒന്നെങ്കില്‍ പുതിയൊരു പാസ്പോര്‍ട്ടിന് അപേക്ഷിക്കാം അല്ലെങ്കില്‍ ഒരു എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാം. പുതിയ പാസ്പോര്‍ട്ട് ലഭ്യമാക്കുവാനാണ് തീരുമാനമെങ്കില്‍ ഏറ്റവും കുറഞ്ഞത് ഒരാഴ്ച വരെയെങ്കിലും താമസമെ‌ടുക്കും. ഡ്യൂപ്ലിക്കേറ്റ് പാസ്പോര്‍ട്ട് ലഭിക്കുവാന്‍ സാധ്യത ഇല്ലാത്തതിനാല്‍ പുതിയ പാസ്പോര്‍ട്ട് നമ്പറും പുതിയ സാധുതാ കാലയളവും അടക്കമുള്ള പുതിയ പാസ്പോര്‍ട്ട് ആയിരിക്കും ലഭ്യമാവുക.

-പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍

-രേഖകൾ

നിലവിലെ മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖ

ജനനത്തിയതി തെളിയിക്കുന്നതിനുള്ള രേഖ

പാസ്‌പോർട്ട് എങ്ങനെ, എവിടെയാണ് നഷ്ടപ്പെട്ടത് എന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം

പോലീസ് റിപ്പോര്‍ട്ടിന്‍റെ അസ്സല്‍

പഴയ പാസ്പോര്‍ട്ടിന്റെ കോപ്പികള്‍ ലഭ്യമാണെങ്കില്‍ ECR/Non-ECR പേജ് ഉൾപ്പെടെ ആദ്യത്തെ രണ്ട് പേജുകളുടെയും അവസാനത്തെ രണ്ട് പേജുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പി

യഥാർത്ഥ EC/ സീഷര്‍ മെമ്മോ എന്നിവയാണ് ഹാജരാക്കേണ്ടത്.

എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്

പഴയ പാസ്പോര്‍ട്ട് ലഭ്യമാകുന്നതുവരെ കാത്തിരിക്കുവാന്‍ സാധിക്കില്ലായെങ്കില്‍ എമർജൻസി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം. ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കുവാന്‍ കഴിയുന്ന ഈ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് . പാസ്‌പോർട്ട് നഷ്ടപ്പെട്ട ഒരു ഇന്ത്യൻ പൗരന്റെ യാത്രയ്‌ക്ക് അനുമതി നൽകാനായും ഇന്ത്യയിലേക്ക് മടങ്ങിവരുവാന്‍ സഹായിക്കുവാനുമായാണ് ഉപയോഗിക്കുന്നത്.

-എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് അപേക്ഷിക്കുവാന്‍ ആവശ്യമായ രേഖകള്‍


നഷ്ടപ്പെട്ടുപോയ പാസ്പോര്‍ട്ടിന്റെ ഇരുവശവും ഉള്‍പ്പെടുന്ന കോപ്പി,
പോലീസ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ്
പാസ്പോർട്ട് സൈസ് ഫോട്ടോ
EAP-2 ഫോം സമർപ്പിക്കുന്നതിനുള്ള അപേക്ഷ എന്നിവയാണ് ആവശ്യമായി വന്നേക്കുക. ഏതു തിരഞ്ഞെടുത്താലും നിങ്ങളുടെ വിസ സ്റ്റാംപ് ചെയ്യേണ്ടി വരും.

പാസ്പോര്‍ട്ട് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ എളുപ്പത്തില്‍ ഇങ്ങനെ പരിഹരിക്കാം

Ananthu Santhosh

https://newscom.live/