ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണങ്ങള്‍ വരുമെന്ന് സൂചന ;അനുരാഗ് ഠാക്കൂര്‍

 ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണങ്ങള്‍ വരുമെന്ന് സൂചന ;അനുരാഗ് ഠാക്കൂര്‍

ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ അസഭ്യവും അശ്ലീലവുമായ ഉള്ളടക്കങ്ങള്‍ വര്‍ധിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്തും അനുവദിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സഭ്യമല്ലാത്ത ഉള്ളടക്കം കൂടുന്നതായുളള പരാതി ഉയര്‍ന്നുന്നുണ്ട്. പരാതികള്‍ ഗൗരവമായി കാണുന്നുവെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന സൂചനയാണ് കേന്ദ്രമന്ത്രി പങ്കുവച്ചത്.

Ananthu Santhosh

https://newscom.live/