പാലക്കാട് കടന്നല്‍ കുത്തേറ്റ് ഒരു മരണം
പാലക്കാട് കൊല്ലങ്കോട് കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. പാലക്കാട് സ്വദേശി പഴനി(74) യാണ് മരിച്ചത്. രാവിലെ ചായ കുടിക്കാൻ പോയപ്പോൾ ആണ് കടന്നൽ കുത്തേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്തെ മറ്റ് ചിലർക്കും കടന്നൽ കുത്ത് ഏറ്റിട്ടുണ്ട്. സുന്ദരൻ എന്ന വ്യക്തി കടന്നൽ കുത്തേറ്റ് ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവർക്ക് ആരോഗ്യ പ്രശ്നങ്ങളില്ല.