ഹൈഡ്രജൻ പവർ ബസ് അവതരിപ്പിച്ച് ഒലെക്ട്ര

 ഹൈഡ്രജൻ പവർ ബസ് അവതരിപ്പിച്ച് ഒലെക്ട്ര

റിലയൻസിന്റെ സാങ്കേതിക വിദ്യയുമായി ചേർന്ന് ഹൈഡ്രജൻ പവർ ബസ് പുറത്തിറക്കി ഒലെക്ട്ര ​ഗ്രീൻടെക്. മേഘാ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിന്റെ (എംഇഐഎൽ) അനുബന്ധ സ്ഥാപനമാണ് ഒലെക്ട്ര ഗ്രീൻടെക് ലിമിറ്റഡ് (ഒജിഎൽ). ഹൈഡ്രജൻ പവർ ബസ് പുറത്തിറക്കുന്നതിലൂടെ ഇന്ത്യൻ വിപണിയിൽ പുതു​ഗതാ​ഗത സംവിധാനം വാഗ്ദാനം ചെയ്യാൻ ഒരുങ്ങുന്നതായി ഒലെക്ട്ര പ്രസ്താവനയിൽ അറിയിച്ചു.

12 മീറ്ററിൽ ലോ ഫ്ലോർ ആയി സജ്ജീകരിച്ചിരിക്കുന്ന ബസിൽ ഡ്രൈവർ സീറ്റുകൂടാതെ32 മുതൽ 49 വരെ സീറ്റുകളുണ്ടാകും. ഒരു തവണ ഹൈഡ്രജൻ നിറച്ചാൽ 400 കിലോമീറ്റർ വരെ ഓടാൻ കഴിയും. ഒരു വർഷത്തിനുള്ളിൽ ഹൈഡ്രജൻ പവർ ബസുകൾ വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കാനാണ് ഒലെക്ട്ര ലക്ഷ്യമിടുന്നത്. 2000ലാണ് ഒലെക്ട്ര ഗ്രീൻടെക് ലിമിറ്റഡ് സ്ഥാപിതമാകുന്നത്.