വിന്റേജ് കാർ പ്രദർശനം തുടങ്ങി
വർഷങ്ങളുടെ പഴക്കമുള്ള കാറുകൾ അതേ തനിമയോടെ കാണികൾക്ക് പ്രദർശിപ്പിക്കുകയാണ് കുവൈറ്റ്. ക്യൂ-എട്ട് ഓൾഡ് കാർസ് ടീം ആണ് മറീന ക്രസന്റിൽ വിന്റേജ് കാറുകളുടെ പ്രദർശനം സംഘടിപ്പിച്ചത്. മുൻ നാഷനൽ അസംബ്ലി സ്പീക്കർ മർസൂഖ് അൽഗാനെമിന്റെയും നിരവധി സ്വകാര്യ കമ്പനികളുടെയും സ്പോൺസർഷിപ്പിന് കീഴിലായിരുന്നു പരിപാടി. ഗൾഫിലെ ഏറ്റവും വലിയ വിന്റേജ് കാർ സംഗമമായാണ് ഇതിനെ കണക്കാക്കുന്നത്. 70 വർഷം മുമ്പ് നിർമിച്ച വിന്റേജ് കാറുകളാണ് പ്രദർശനത്തിനെത്തിയത്. ക്ലാസിക് കാറുകൾ കൈവശമുള്ള നിരവധിപേർ വാഹനങ്ങളുമായി പ്രദർശനത്തിനെത്തി. 2003ൽ ക്യൂ-എട്ട് സ്ഥാപിതമായതോടെയാണ് എക്സിബിഷൻ ആരംഭിച്ചത്. 10 അംഗങ്ങളുമായി ആരംഭിച്ച ടീമിൽ നിലവിൽ 400ലധികം അംഗങ്ങളുണ്ട്.