വയോധികൻ വിഷം കഴിച്ച് ജീവനൊടുക്കി

 വയോധികൻ വിഷം കഴിച്ച് ജീവനൊടുക്കി

വയനാട് പുൽപ്പള്ളിയിൽ കടബാധ്യതയെ തുടർന്ന് വയോധികൻ ആത്മഹത്യ ചെയ്തു. കർണ്ണാടക അതിർത്തി ഗ്രാമമായ ബൈരകുപ്പയിലെത്തി വിഷം കഴിച്ചാണ് ഭൂദാനം നടുക്കുടിയിൽ കൃഷ്ണൻകുട്ടി എന്നയാൾ മരിച്ചത്. ഏറെ നാളായി ലോട്ടറി വിൽപ്പനയായിരുന്നു തൊഴിൽ. ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്നാണ് ആത്മഹത്യയെന്നാരോപിച്ച് കുടുംബം രംഗത്തെത്തി.

സുൽത്താൻ ബത്തേരി കാർഷിക വികസന ബാങ്കിൽ നിന്നും കൃഷ്ണൻ കുട്ടി 2013 ൽ ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. രണ്ടു തവണ തിരിച്ചടവ് നൽകിയെങ്കിലും പിന്നീട് മുടങ്ങി. ജപ്തി നടപടികൾ ആരംഭിക്കുമെന്നു കാണിച്ച് ബാങ്ക് പല തവണ നോട്ടീസ് അയച്ചു. തുടർന്ന് ജീവനക്കാർ വീട്ടിൽ വരികയും ഭീഷണിപ്പെടുത്തിയെന്നുമാണ് കുടുംബത്തിന്റെ ആക്ഷേപം.