57,000 ജീവനക്കാരെ സ്ഥിരപ്പെടുത്തി

 57,000 ജീവനക്കാരെ സ്ഥിരപ്പെടുത്തി

ഇനിമുതൽ കരാർ നിയമനങ്ങൾ നടത്തില്ലെന്ന ചരിത്ര തീരുമാനവുമായി ഒഡിഷ സർക്കാർ. സംസ്ഥാന സർവീസിലുളള 57,000 ജീവനക്കാരെ സ്ഥിരപ്പെടുത്തി. ദീപാവലി സമ്മാനമെന്ന നിലയിൽ മുഖ്യമന്ത്രി നവീൻ പട്നായിക് ആണ് തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി ഒഡിഷ മാറി.

ഒഡിഷ ഗ്രൂപ്പ് ബി, സി, ഡി തസ്തിക നിയമം-2022 എന്ന പേരിലാണ് പുതിയ പദ്ധതി നടപ്പാക്കുക. സ്ഥിരപ്പെടുത്തുന്ന ജീവനക്കാരുടെ ശമ്പളം കരാര്‍നിയമന തീയതി പരിഗണിച്ച് നിജപ്പെടുത്തും. സ്ഥാനക്കയറ്റമടക്കമുളള മുൻകാല പ്രാബല്യത്തോടെയുളള ആനുകൂല്യങ്ങളും അനുവദിച്ച് ആണ് ശമ്പളം തീരുമാനിക്കുക. ജോലി ചെയ്ത കാലയളവ് പരി​ഗണിച്ച് അർഹതയുളള മുൻ​ഗണന ജീവനക്കാർക്ക് നൽകും. പ്രതിവര്‍ഷം 1300 കോടി രൂപയാണ് പദ്ധതിക്കായി അധികച്ചെലവ് പ്രതീക്ഷിക്കുന്നത്.

Ananthu Santhosh

https://newscom.live/