ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് പ്രഖ്യാപിച്ചു

 ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് പ്രഖ്യാപിച്ചു

ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് പ്രഖ്യാപിച്ചു. ലണ്ടനിലെ ക്യൂന്‍ എലിസബത്ത് II സെന്ററില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ യുകെയില്‍ നിന്നുള്ള മാര്‍ഗരറ്റ് ഹെലന്‍ ഷെപ്പേര്‍ഡിനെ പ്രശസ്തമായ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് -2023 ജേതാവായി പ്രഖ്യാപിച്ചു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പുരസ്‌ക്കാര വിജയിയെ പ്രഖ്യാപിച്ചു. യു.കെ ഗവണ്‍മെന്റിലെ ഡെപ്യൂട്ടി ചീഫ് പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് ഫോര്‍ ദ ഓഫീസ് ഓഫ് ഹെല്‍ത്ത് ഇംപ്രൂവ്‌മെന്റ് ആന്റ് ഡിസ്പാരിറ്റീസ്- പ്രൊഫസര്‍ ജാമി വാട്ടറാള്‍ പുരസ്‌ക്കാര വിതരണം നിര്‍വ്വഹിച്ചു. റോയല്‍ കോളേജ് ഓഫ് നഴ്‌സിങ്ങ് പ്രസിഡന്റ് ഷെയ്‌ല സോബ്‌റാനി, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജി്ങ്ങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും, ഗവേര്‍ണന്‍സ് കോര്‍പറേറ്റ് അഫേര്‍സ് ഗ്രൂപ്പ് ഹെഡുമായ ടി.ജെ.വില്‍സണും ചടങ്ങില്‍ സന്നിഹിതരായിരുന്നു.