യുവനടി നൂറിന് ഷെരിഫ് വിവാഹിതയായി
മലയാളത്തിന്റെ യുവനടി നൂറിന്‍ ഷെരീഫിന്‍റെ വിവാഹം കഴിഞ്ഞു. വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫര്‍ ആണ് വരൻ. ഏറെക്കാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് ഇരുവരും ഇന്ന് തിരുവനന്തപുരത്ത് വെച്ച് വിവാഹതരായത്. ബീന കണ്ണന്‍ ഡിസൈന്‍ ചെയ്ത ലൈറ്റ് പിങ്ക് ഫ്ലോറൽ ലെഹങ്കയിലാണ് നൂറിന്‍ എത്തിയത്. ദമ്പതികൾക്ക് ആശംസ അറിയിച്ച് കൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വിവാഹത്തിൽ പങ്കെടുത്തു. പ്രിയ പ്രകാശ് വാര്യർ, ശരണ്യ മോഹൻ, രജീഷ വിജയൻ, അഹാന കൃഷ്ണ, നിരഞ്ജന അനൂപ്, ഇന്ദ്രൻസ്, ചിപ്പി, വിധു പ്രതാപ്, തുടങ്ങിയ താരങ്ങളും വിവാഹത്തിൽ പങ്കെടുത്തു.