ലഹരി വിമുക്ത യുവത നാടിന് ആവശ്യം; ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മുൻസിഫ് മജിസ്ട്രേറ്റ്
ലഹരി വിമുക്തമായ യുവജനതയാണ് നാടിന്റെ വികസനത്തിന് ആവശ്യമെന്ന് ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മുൻസിഫ് മജിസ്ട്രേറ്റ് സന്തോഷ് കുമാർ പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ 35 മത് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചാരണത്തോടാനുബന്ധിച്ചു ആറ്റിങ്ങൽ സിഎസ് ഐ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂളിൽ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ലോക ലഹരി വിരുദ്ധ ദിനാചരണം ഉത്ഘാടനം ചെയ്തു സംസാരിക്കായിരുന്നു അദ്ദേഹം.
സമൂഹത്തെ കാർന്നു തിന്നുന്ന വിപത്തായി ലഹരി മാറിക്കഴിഞ്ഞു. നമ്മുടെ യുവസമൂഹം അറിഞ്ഞോ, അറിയാതെയോ അതിൽ അകപ്പെട്ടു കഴിഞ്ഞാൽ തിരിച്ചുവരവ് അസാധ്യമായ തലത്തിലേക്ക് ആണ് ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതിനാൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ തന്നെ ജാഗരൂകരായി മുന്നോട്ടു പോകേണ്ട സമയമാണ് ഇതൊന്നും അദ്ദേഹം പറഞ്ഞു.
യുവജനങ്ങളാണ് ഒരു നാടിന്റെ സമ്പത്ത്. അതിനെ തകിടം മറിക്കാൻ ഒരു വിഭാഗം എപ്പോഴും പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു. അവരുടെ ചതിക്കുഴിയിൽ വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം എന്നും, അതിനു വേണ്ടിയുള്ള പ്രവർത്തനം ജീവിതത്തിൽ ഉടനീളം പാലിക്കണമെന്നും അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു.
തുടർന്ന് വിദ്യാർത്ഥികൾക്ക് അദ്ദേഹം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ പ്രിൻസിപ്പൾ സിനി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മാധ്യമ പ്രവർത്തകനും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ആരോഗ്യ വകുപ്പിന്റെ പുരസ്കാര ജേതാവുമായ സാജൻ. എസ് മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ ശ്രീജ ഡി.എസ്, എച്ച്.എസ്.എസ്. ചാർജ് ബിന്ദു. എം.എൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഗീതാ കൃഷ്ണ. പി.കെ, ജെ.ആർ.സി കോ- ഓർഡിനേറ്റർ കല എം തുടങ്ങയവർ പങ്കെടുത്തു.