നിപ ; പൊതു ജനങ്ങൾക്കുള്ള ജാഗ്രത നിർദ്ദേശം
- നിലവിലെ സാഹചര്യത്തിൽ ശാന്തതയോടു കൂടി സാഹചര്യങ്ങൾ നേരിടണ്ടേതാണ്. രോഗലക്ഷണങ്ങൾ ഉള്ളവർ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ പാലിക്കണം. സ്വയം വാഹനങ്ങളിൽ കയറി ചികിത്സക്കായി പോകരുത്.
- ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ സ്വയം ചികിത്സിക്കാതെ ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശങ്ങൾ പാലിക്കണം.
- രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി അടുത്തിടപഴകാതിരിക്കാൻ ശ്രദ്ധിക്കണം.
- പക്ഷി മൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറലുള്ളതുമായ പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കരുത്.
- തുറന്നതും മൂടിവയ്ക്കാത്തതുമായ കലങ്ങളിൽ ശേഖരിച്ചിട്ടുള്ള കള്ളും മറ്റ് പാനീയങ്ങളും ഒഴിവാക്കണം.
- കിണർ തുടങ്ങിയ ജല സ്രോതസുകളിൽ വവ്വാലുകളുടെ കാഷ്ഠം, മൂത്രം, മറ്റ് ശരീര സ്രവങ്ങൾ എന്നിവ വീഴാതെ സുരക്ഷിതമായി സൂക്ഷിക്കണം.
7.വളർത്തുമൃഗങ്ങളുടെ ശരീര സ്രവങ്ങൾ, വിസർജ്ജ്യ വസ്തുക്കൾ എന്നിവയുടെ സമ്പർക്കം ഉണ്ടാകാതെ സൂക്ഷിക്കണം.
- രോഗബാധിതരെ സുരക്ഷിത മാർഗ്ഗങ്ങൾ അവലംബിക്കാതെ സന്ദർശിക്കരുത്.
- സുരക്ഷിത മാർഗ്ഗങ്ങൾ ഇല്ലാതെ രോഗബാധിതരെ പരിചരിക്കരുത്.
- രോഗി ഉപയോഗിച്ച വസ്ത്രങ്ങളും സാധന സാമഗ്രികളും അലക്ഷ്യമായി കൈകാര്യം ചെയ്യരുത്.
- രോഗികളെ പരിചരിക്കുന്നവർ മാസ്ക്, ഗ്ലൗസ് എന്നിവ ഉപയോഗിക്കണം.
- ഇടയ്ക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റിനടുത്ത് നന്നായി കഴുകണം. ഇത് ലഭ്യമല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. രോഗിയിൽ നിന്നും 1 മീറ്റർ അകലം പാലിക്കണം
- മുയൽ, വവ്വാൽ, പന്നി മുതലായ മൃഗങ്ങളുമായി ഇടപഴകുമ്പോഴും എൻ 95 മാസ്ക് ഉപയോഗിക്കണം.
- രോഗി ഉപയോഗിക്കുന്ന വസ്തുക്കൾ വേർതിരിച്ചു സൂക്ഷിക്കുകയും വൃത്തിയാക്കുകയും ചെയ്യണം.
- ആരും പരിഭ്രാന്തരാകാതെ ജാഗ്രതയോടെ പ്രവർത്തിക്കണം.
- ജില്ലയിൽ കൺട്രോൾ സെൽ പ്രവർത്തനസജ്ജമായിട്ടുണ്ട്. പൊതു ജനങ്ങൾക്ക് സംശയദൂരീകരണത്തിനായി താഴെപറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം. കൺട്രോൾ സെൽ ഫോൺ നമ്പർ: 0495 2383100 , 0495 2383101, 0495 2384100, 0495 2384101, 0495 2386100