പാർലമെന്റ് മന്ദിരം ഉദ്ഘാടനം സവര്‍ക്കറിന്റെ ജന്മവാര്ഷിക ദിനത്തിൽ
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഹിന്ദുത്വ സൈദ്ധാന്തികനായ വി ഡി സവർക്കറുടെ ജന്മവാർഷിക ദിനത്തില്‍ നടത്തുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുള്ളത്. ഇത് രാജ്യത്തിനും രാജ്യത്തിന്റെ സ്ഥാപക പിതാക്കന്മാർക്കും തികഞ്ഞ അപമാനമാണെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.
പ്രധാനമന്ത്രി എന്തിനാണ് ഉദ്ഘാടനം ചെയ്യുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദ്യം ഉന്നയിക്കുന്നുണ്ട്. രാജ്യത്തിന്റെ സ്ഥാപകരെ, ഗാന്ധി, നെഹ്റു, പട്ടേൽ, ബോസ്, ഡോ. അംബേദ്കര്‍ എന്നിവരെയെല്ലാം നിരാകരിച്ച് കൊണ്ടാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.