നേപ്പാളില്‍ ‘ആദിപുരുഷ്’ ഉള്‍പ്പടെ എല്ലാ ഹിന്ദി സിനിമകള്‍ക്കും നിരോധനം
നേപ്പാളിലെ കാഠ്മണ്ഡുവിലും പൊഖാറയിലും “ആദിപുരുഷ്” ഉൾപ്പെടെ എല്ലാ ഹിന്ദി സിനിമകളുടെ പ്രദര്‍ശനം നിരോധിച്ചു. സീതയെ “ഇന്ത്യയുടെ മകൾ” എന്ന് വിശേഷിപ്പിക്കുന്ന ചിത്രത്തിലെ ഡയലോഗ് സംബന്ധിച്ച് നേപ്പാളില്‍ എതിർപ്പുകള്‍ ഉയര്‍ന്നതിനെ തുടർന്നാണ് തീരുമാനം എന്നാണ് റിപ്പോര്‍ട്ട്.
നിരോധനം നടപ്പിലാക്കുന്നതിനായി ഹിന്ദി സിനിമകളൊന്നും പ്രദർശിപ്പിക്കില്ലെന്ന് വ്യക്തമാക്കിയ നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെ 17 തിയേറ്ററുകളിൽ പോലീസ് സുരക്ഷ ശക്തമാക്കി. നേപ്പാളിൽ മാത്രമല്ല, ഇന്ത്യയിലും ആദിപുരുഷിലെ ജാനകി ഇന്ത്യയുടെ മകളാണ് എന്ന ഡയലോഗ് നീക്കം ചെയ്യുന്നതുവരെ കാഠ്മണ്ഡു മെട്രോപൊളിറ്റൻ സിറ്റിയിൽ ഒരു ഹിന്ദി സിനിമയും പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കാഠ്മണ്ഡു മേയർ ബാലേന്ദ്ര ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു.