സാമൂഹ്യ മാധ്യമത്തില്‍ നിന്ന് ഇടവേളയെടുക്കുന്നതായി നസ്രിയ

 സാമൂഹ്യ മാധ്യമത്തില്‍ നിന്ന് ഇടവേളയെടുക്കുന്നതായി നസ്രിയ

സാമൂഹ്യ മാധ്യമത്തില്‍ നിന്ന് ഇടവേളയെടുക്കുന്നതായി അറിയിച്ച് നടി നസ്രിയ. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം തന്റെ തീരുമാനം ആരാധകരെ അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുക്കുന്നത് എന്തുകൊണ്ടാണ് എന്ന് നസ്രിയ വ്യക്തമാക്കിയിട്ടില്ല. വൈകാതെ തിരിച്ചുവരും എന്നും അറിയിച്ചിട്ടുണ്ടെങ്കിലും എന്തുകൊണ്ടാണ് ഇടവേളയെടുക്കുന്നത് എന്ന് തിരക്കുകയാണ് ആരാധകര്‍.

എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളില്‍ നിന്നും ഒരു ഇടവേള എടുക്കുകയാണ്. അതിനുള്ള സമയമാണ്. എന്നാല്‍ നിങ്ങളുടെ മെസേജുകളും സ്‍നേഹവും മിസ് ചെയ്യും. ഉടനെ തിരിച്ചുവരും എന്നും സ്റ്റോറിയായി താരം പോസ്റ്റ് ചെയ്‍തു.