നയൻതാരയുടെ വാടക​ഗർഭധാരണത്തിൽ അന്വേഷണം തുടങ്ങി

 നയൻതാരയുടെ വാടക​ഗർഭധാരണത്തിൽ അന്വേഷണം തുടങ്ങി

നടി നയൻതാരയ്ക്കും വിഘ്നേഷ് ശിവനും വാടക​ഗർഭപാത്രത്തിലൂടെ ഇരട്ട ആൺകുട്ടികൾ ജനിച്ചതു സംബന്ധിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പ് ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് അന്വേഷണം നടത്തുന്നത്. വാടക​ഗർഭധാരണം നടത്താൻ ദമ്പതികൾ മാനദണ്ഡങ്ങൾ പാലിച്ചോ എന്നതിലാണ് അന്വേഷണം നടത്തുക.

വാടകഗർഭധാരണത്തിനായി സമീപിച്ച ആശുപത്രിയിൽനിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു. ആശുപത്രിയിലെ അന്വേഷണം പൂർത്തിയായതിന് ശേഷം ആവശ്യമെങ്കിൽ നയൻതാരയുടേയും വിഘ്‌നേശ് ശിവന്റേയും മൊഴി എടുത്തേക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ള റിപ്പോർട്ട് സമർപ്പിക്കാനാണ് തമിഴ്നാട് ആരോ​ഗ്യവിഭാ​ഗം അറിയിച്ചിരിക്കുന്നത്.

Ashwani Anilkumar

https://newscom.live