70ന്റെ നിറവിൽ എം.വി. ഗോവിന്ദൻ

 70ന്റെ  നിറവിൽ എം.വി. ഗോവിന്ദൻ

സി.പി.എം സംസ്ഥാന​ സെ​ക്രട്ടറി എം.വി. ഗോവിന്ദന് ഇന്ന് 70 വയസ്. ജന്മദിനാഘോഷം പതിവില്ലാത്ത ഗോവിന്ദന് ഇന്ന് പ്ര​ത്യേകതയൊന്നുമില്ല. പതിവ് തെറ്റാതെ ഇന്നും പാർട്ടി പരിപാടികൾ ഏറെയാണ്. സംസ്ഥാന സെക്രട്ടറിയായിട്ട് ഒൻപത് മാസം തികയുകയാണ്. എന്നും സി.പി.എമ്മിന്റെ മികച്ച പാർട്ടി ക്ലാസ് നയിച്ച എം.വി. ഗോവിന്ദൻ, വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും ഗോവിന്ദൻ മാഷാണ്.

പ്രസംഗമല്ല, പാർട്ടി ക്ലാസാണ് ഏതു യോഗത്തിലും ഗോവിന്ദന്റെ രീതി. അടുത്തിടെ ഗോവിന്ദൻ മാഷിന്റെ നേതൃത്വത്തിൽ നടത്തിയ ജനകീയ പ്രതിരോധ ജാഥയിലൂടെ കേരളമാകെ മാഷിന്റെ ക്ലാസെടുക്കൽ പ്രസംഗം അനുഭവിച്ചതാണ്. ജാഥക്കിടെ മൈക്ക് മെക്കാനിക്കിനെ `ക്ലാസെടുത്തത്’ ചർച്ചയായിരുന്നു.

സംസ്ഥാന സെ​ക്രട്ടറിയായതിനു പിന്നാലെ പാർട്ടിക്കുള്ളിൽ അച്ചടക്കത്തിന്റെ വാളോങ്ങി അധ്യാപകനായി ഗോവിന്ദൻമാഷ്. പാർട്ടി ശരിയായ ലൈൻ പഠിപ്പിക്കുന്നതിന്റെ ഭാഗമായി `തെറ്റുതിരുത്തൽ’ എന്ന ആശയം മുന്നോട്ട് വെച്ചു. പൊളിറ്റ് ബ്യൂറോയിലെത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞാൽ കേരളത്തിലെ സി.പി.എമ്മിൽ രണ്ടാമനാണ് എം.വി.ഗോവിന്ദൻ.