മസ്കറ്റ്​ നൈ​റ്റ്​​സ് 19 മു​ത​ൽ

 മസ്കറ്റ്​ നൈ​റ്റ്​​സ് 19 മു​ത​ൽ

ത​ല​സ്ഥാ​ന ന​ഗ​രി​ക്ക്​ ​ആ​ഘോ​ഷ​രാ​വു​ക​ൾ സ​മ്മാ​നി​ച്ചെ​ത്തു​ന്ന മസ്കറ്റ്​ നൈ​റ്റ്​​സ്​ നാ​ലു​ വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ജ​നു​വ​രി 19 മു​ത​ൽ ഫെ​ബ്രു​വ​രി നാ​ലു​വ​രെ ഖു​റം നാ​ചു​റ​ൽ പാ​ർ​ക്ക്, അ​ൽ ന​സീം പാ​ർ​ക്ക്, ഒ​മാ​ൻ ഓ​ട്ടോ​മൊ​ബൈ​ൽ അ​സോ​സി​യേ​ഷ​ൻ ​ഗ്രൗ​ണ്ട്, ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ് എ​ക്സി​ബി​ഷ​ൻ സെ​ന്റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രി​ക്കും പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ക. ഓ​രോ ഇ​ട​ങ്ങ​ളി​ലേ​ക്കും ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നു​ള്ള വൈ​വി​ധ്യ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളാ​ണ്​ സം​ഘാ​ട​ക​ർ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​തെ​ന്ന്​ മസ്കറ്റ് മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​മാ​ൻ അ​ഹ്മ​ദ് മു​ഹ​മ്മ​ദ് അ​ൽ ഹു​മൈ​ദി പ​റ​ഞ്ഞു. 12 വ​യ​സ്സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും സൗ​ജ​ന്യ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും.

വി​നോ​ദ പ​രി​പാ​ടി​ക​ൾ​ക്ക്​ പു​റ​മെ ആ​ഭ്യ​ന്ത​ര, വി​ദേ​ശ ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും പ്രാ​ദേ​ശി​ക വ്യ​വ​സാ​യ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നും സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വു​മാ​യ ആ​ശ​യ​വി​നി​മ​യ​ത്തി​നു​മു​ള്ള വേ​ദി​യാ​യി മസ്കറ്റ്​​ നൈ​റ്റ്​​സി​ന്‍റെ പ​രി​പാ​ടി​ക​ൾ മാ​റും. ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​നും പ​രി​പാ​ടി​ക​ളു​ടെ ഷെ​ഡ്യൂ​ൾ കാ​ണാ​നും സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കും. അ​ൽ ന​സീം പാ​ർ​ക്കി​ൽ പൈ​തൃ​ക​ഗ്രാ​മം ഒ​രു​ക്കും. ഇ​ത്ത​വ​ണ ഗ​വ​ർ​ണ​റേ​റ്റു​ക​ൾ​ക്ക് കൂ​ടു​ത​ൽ പ്രാ​തി​നി​ധ്യം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഖു​റം മേ​ഖ​ല​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യാ​ണ്​ പ​രി​പാ​ടി​ക​ൾ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സു​ൽ​ത്താ​നേ​റ്റി​ൽ​നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​ർ​ക്ക് മാ​ത്ര​മാ​യി ക​ച്ചേ​രി​ക​ൾ പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നാ​ലു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ന​ട​ക്കു​ന്ന മസ്കറ്റ്​ ഫെ​സ്റ്റി​വ​​ലി​ന്റെ പി​ൻ​ഗാ​മി​യാ​യി വ​രു​ന്ന മസ്കറ്റ്​ നൈ​റ്റ്സ് ന​ഗ​ര​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ഉ​ണ​ർ​വേ​കും. 2019 ജ​നു​വ​രി​യി​ലാ​ണ് അ​വ​സാ​ന​മാ​യി മസ്കറ്റ്​ ഫെ​സ്റ്റി​വ​ൽ ന​ട​ന്ന​ത്. അന്ന് ജ​നു​വ​രി 10ന് ​ആ​രം​ഭി​ച്ച ഫെ​സ്റ്റി​വ​ൽ ഫെ​ബ്രു​വ​രി ഒ​മ്പ​തി​നാ​ണ് അ​വ​സാ​നി​ച്ച​ത്.