യുവജന കമ്മീഷൻ ചെയർമാനായി എം ഷാജർ ചുമതലയേറ്റു
സംസ്ഥാന യുവജന കമ്മീഷൻ ചെയർമാനായി എം ഷാജർ ചുമതലയേറ്റു. ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് ചിന്താ ജെറോം രണ്ടു ടേം പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് എം ഷാജർ ചുമതലയേറ്റത്.പുതിയ ഉത്തരവാദിത്വം പ്രാധാന്യം അർഹിക്കുന്നതാണെന്നും വിവേചനമില്ലാതെ നീതി പൂർവ്വമായി മുന്നോട്ട് പോകുമെന്നും എം ഷാജർ പറഞ്ഞു.