യൂണിവേഴ്സിറ്റി പ്രവേശനത്തിന് ഇനി എംസാറ്റ് വേണ്ട
യു.എ.ഇയിലെയൂണിവേഴ്സിറ്റികളിലെ പ്രവേശനത്തിന് ഇനി എംസാറ്റ് പരീക്ഷ നിർബന്ധമില്ല. 2023-24 അധ്യയന വർഷം മുതൽ ഇത് പ്രാബല്യത്തിൽവരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇതോടെ, പ്രവാസി വിദ്യാർഥികൾ അടക്കമുള്ളവർക്ക് എംസാറ്റ് എന്ന കടമ്പയില്ലാതെ യു.എ.ഇയിലെ സർവകലാശാലകളിൽ പ്രവേശനം നേടാൻ കഴിയും.
നേരത്തെ, എമിറേറ്റ്സ് സ്റ്റാൻഡഡൈസിഡ് ടെസ്റ്റ് (എംസാറ്റ്) പാസാകുന്നവർക്ക് മാത്രമാണ് സർവകലാശാല പ്രവേശനം അനുവദിച്ചിരുന്നത്. വിദ്യാർഥികളുടെ നിലവാരം പരിശോധിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ പരീക്ഷ. എന്നാൽ, യു.എ.ഇയിലെ ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ പ്രവേശനത്തിന് എംസാറ്റ് ആവശ്യമായിരുന്നില്ല. പുതിയ നിർദേശം പ്രാബല്യത്തിലായതോടെ മറ്റ് വിദ്യാഭ്യാസ യോഗ്യതകളുടെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് യു.എ.ഇ സർവകലാശാലകളിൽ പ്രവേശനം നേടാം.