മൗണ്ടൻ ബൈക്കിംഗ് റേസിംഗിന് ഇന്ന് തുടക്കം

 മൗണ്ടൻ ബൈക്കിംഗ് റേസിംഗിന് ഇന്ന് തുടക്കം

രണ്ട് ദിവസത്തെ എംടിബി ഷിംല 2023 മൗണ്ടൻ ബൈക്കിംഗ് റേസിംഗിന് തുടക്കമായി. ഷിംലയിലെ ചരിത്രപ്രസിദ്ധമായ റിഡ്ജ് ഗ്രൗണ്ടിൽ നിന്ന് ഹിമാചൽ ഗ്രാമവികസന മന്ത്രി അനിരുദ്ധ് സിങ് താക്കൂർ ഇന്ന് വൈകിട്ട് ഫ്ലാഗ് ഓഫ് ചെയ്യും. എംടിബി ഷിംല മൗണ്ടൻ ബൈക്കിംഗ് റേസിംഗിന്‍റെ പത്താം പതിപ്പില്‍ 88 റൈഡർമാരാണ് പങ്കെടുക്കുന്നത്. ഇവരിൽ 11 പേർ സ്ത്രീകളാണെന്ന് എംടിബി ഷിംല ഓർഗനൈസർ ആശിഷ് സൂദ് പറഞ്ഞു.

ദിവസം ശരാരശി 65 കിലോമീറ്റർ ആണ് റൈഡർമാർ സഞ്ചരിക്കുക. ആദ്യ ദിവസം റിഡ്ജ് ഗ്രൗണ്ടിൽ നിന്ന് യാത്ര ആരംഭിച്ച് കുഫ്രി വഴി മഷോബ്രയിലെത്തും. രണ്ടാം ദിവസം പോട്ടർ ഹിൽസിൽ മത്സരം സമാപിക്കും. റേസിംഗിന് സമൂഹത്തിലെ എല്ലാ തുറകളിൽ നിന്നുമുള്ള പ്രാതിനിധ്യമുണ്ട്. കോർപ്പറേറ്റ് ലോകത്ത് നിന്നുള്ളവരും, വിദ്യാർത്ഥികളും. പ്രൊഫഷണലുകളും ഉള്‍പ്പെട്ടതാണ് ഇത്തവണത്തെ റേസിംഗ് സംഘമെന്ന് സൂദ് പറഞ്ഞു.