കെപിസിസി നേതൃത്വത്തിനെതിരെ കൂടുതൽ എംപിമാർ
സംസ്ഥാന കോൺഗ്രസിൽ പ്രതിസന്ധി കനക്കുന്നു. കെപിസിസി നേതൃത്വത്തിനെതിരെ കൂടുതൽ എം പി മാർ ഇന്നു എഐസിസി നേതൃത്ത്വത്തിന് പരാതി നൽകും. സുധാകരൻ ഏക പക്ഷീയമായി തീരുമാനം എടുക്കുന്നു എന്നാണ് വ്യാപക പരാതി. കെ മുരളീധരനും എൻ കെ രാഘവനും എതിരായ അച്ചടക്ക നടപടിയിൽ പാർട്ടിക്കുള്ളിൽ കടുത്ത അമർഷമാണ് ഉയരുന്നത്.
എഐസിസി പ്രതിനിധികൾ സമവായ ചർച്ചക്ക് ഉടൻ കേരളത്തിൽ എത്തും. ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര നേതൃത്വം അനുനയനീക്കവുമായി രംഗത്ത് വന്നത്. കെ സുധാകരനെയും, എം പിമാരെയും കെ .സി വേണുഗോപാൽ ചർച്ചക്ക് വിളിച്ചിട്ടുണ്ട്. ഹൈക്കമാൻഡ് നിർദ്ദേശപ്രകാരമാണ് നടപടി. ഇന്ന് വൈകുന്നേരം ചർച്ച നടന്നേക്കും.