പ്ലാസ്റ്റിക് സർജറിക്കിടെ മോഡൽ അന്തരിച്ചു
റിയാലിറ്റി താരവും മോഡലുമായ കിം കർദാഷിയാന്റെ അപരയുമായ ക്രിസ്റ്റീന ആഷ്ടെൻ ഗോർകാനി അന്തരിച്ചു. ഒൺലിഫാൻസ് മോഡലായിരുന്ന ക്രിസ്റ്റീന, കിം കർദാഷിയാനുമായുള്ള രൂപസാദൃശ്യത്തെ തുടർന്നാണ് പ്രശസ്തയായത്. പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെ ഹൃദയാഘാതത്തെ തുടർന്നാണ് 34കാരിയായ താരം അന്തരിച്ചത്.
സമൂഹമാധ്യമങ്ങളിൽ ആഷ്ടെൻ ജി ഓൺലൈൻ എന്നറിയപ്പെട്ട അവർക്ക് ഇൻസ്റ്റഗ്രാമിൽ 6.20 ലക്ഷത്തിലേറെ ഫോളോവേഴ്സാണുള്ളത്.
ഏപ്രിൽ 20 നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. മരണവിവരം ഇൻസ്റ്റഗ്രാമിലൂടെയും ‘ഗോഫണ്ട്മി’ പേജിലൂടെയുമാണ് കുടുംബാംഗങ്ങൾ സ്ഥിതീകരിച്ചത്.