മിസ് യൂണിവേഴ്സ് കമ്പനി സ്വന്തമാക്കി ട്രാൻസ്ജെൻഡർ

 മിസ് യൂണിവേഴ്സ് കമ്പനി സ്വന്തമാക്കി ട്രാൻസ്ജെൻഡർ

അന്താരാഷ്ട്ര സൗന്ദര്യമത്സരത്തിന്റെ നടത്തിപ്പ് സ്ഥാപനമായ മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷൻ സ്വന്തമാക്കി തായ്‌ലൻഡിലെ പ്രമുഖ സംരംഭകയും ട്രാൻസ്‌ജെൻഡറുമായ ആൻ ജക്രജുതാതിപ്. യു എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം 164 കോടി രൂപക്കാണ് (20 മില്ല്യൺ ഡോളർ) ആൻ സ്വന്തമാക്കിയത്. നിലവിൽ 165 രാജ്യങ്ങളിലാണ് സൗന്ദര്യമത്സരം സംപ്രേഷണം ചെയ്യുന്നത്.ആൻ ജക്രജുതാതിപിന്റെ ഉടമസ്ഥതയിലുള്ള ജെ കെ എൻ ഗ്ലോബൽ ഗ്രൂപ്പ് പബ്ലിക് കമ്പനി ലിമിറ്റഡ് ആണ് മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷനെ ഏറ്റെടുത്തിരിക്കുന്നത്.

Ashwani Anilkumar

https://newscom.live