പുതിനയിലയുടെ ഈ ഗുണങ്ങള്‍
ചാടിയ വയറാണ് ഇന്ന് മിക്കവരുടെയും പ്രധാന പ്രശ്‌നം. ജങ്ക് ഫുഡുകളുടെ കാലത്ത് വയറ് ചാടിയില്ലെങ്കിലേ അതിശയമുള്ളൂ. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം, പക്ഷെ, അതുപോലെ ശരീരവും സൂക്ഷിക്കേണ്ടതുണ്ട്. കൃത്യമായ വ്യായാമവും ചില പൊടിക്കൈകളും നോക്കിയാല്‍ നിങ്ങളുടെ ചാടിയ വയറ് ഇല്ലാതാക്കാം.പുതിനയിലയുടെ മണം ചിലര്‍ക്ക് ഇഷ്ടമല്ലാത്തതാണ്. എന്നാല്‍, പുതിനയില നിങ്ങള്‍ക്ക് പല ഗുണങ്ങളും തരും. പുതിനയില തടിയും വയറും കുറയ്ക്കാന്‍ ഉത്തമമാണ്.പുതിനയില ചട്നി ഉണ്ടാക്കി കഴിക്കുന്നതും ചായയില്‍ പുതിനയിലയിട്ട് കുടിയ്ക്കുന്നതും വയറു കുറയ്ക്കാന്‍ സഹായിക്കും. മോരിനൊപ്പം പുതിനയിലയിട്ട് കുടിയ്ക്കുന്നതും നല്ലതാണ്.പെരും ജീരകം വെള്ളത്തില്‍ തിളപ്പിച്ച് 10 മിനിട്ടിനുശേഷം കുടിച്ചു നോക്കൂ. മൂന്ന് മാസം ഇത് കുടിച്ചാല്‍ നിങ്ങളുടെ ചാടിയ വയറൊക്കെ ഇല്ലാതാകും.