15കാരൻ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ കരേരയിലെ ബറോഡ ഗ്രാമത്തിൽ 15കാരൻ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഫെബ്രുവരി 10ന് ഗ്രാമത്തിലെ മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ അമ്മയോടൊപ്പം പോകവേ കാണാതായ പെൺകുട്ടിയെ ഫെബ്രുവരി 11 ന് സമീപത്തെ കൃഷിയിടത്തിൽ നിന്ന് അർദ്ധനഗ്നമായ നിലയിൽ മൃതദേഹം കണ്ടെടുത്തു. 15 വയസ്സുള്ള പ്രതിയായ ആൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പരിപാടി നടക്കുന്ന സ്ഥലത്തെ യന്ത്ര ഊഞ്ഞാലിൽ താൽക്കാലികമായി ജോലി ചെയ്തിരുന്ന 15കാരൻ ഒറ്റയ്ക്ക് ഊഞ്ഞാലാടാനെത്തിയ പെൺകുട്ടിയെ ബിസ്ക്കറ്റ് നൽകി പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി കരയാൻ തുടങ്ങിയപ്പോൾ തന്നെ തിരിച്ചറിയുമെന്ന ഭയത്തിൽ കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 15കാരനെ ജുവനൈൽ ബോർഡിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ഹോമിലേക്ക് മാറ്റി.