ആൻഡ്രോയിഡ് ഫോണുകൾക്ക് വിലക്കുമായി മൈക്രോസോഫ്റ്റ് ചൈന

 ആൻഡ്രോയിഡ് ഫോണുകൾക്ക് വിലക്കുമായി മൈക്രോസോഫ്റ്റ് ചൈന

ആൻഡ്രോയിഡ് ഫോണുകൾക്ക് വിലക്കുമായി മൈക്രോസോഫ്റ്റ് ചൈന. സെപ്തംബറിനുള്ളിൽ ഐ ഫോൺ വാങ്ങണമെന്നാണ് ജീവനക്കാർക്ക് മൈക്രോസോഫ്റ്റ് ചൈന നൽകിയിരിക്കുന്ന നിർദ്ദേശം. ഇത് സംബന്ധിച്ച ആഭ്യന്തര സന്ദേശം ജീവനക്കാർക്ക് നൽകിയതായാണ് അന്തർദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്.

മൈക്രോസോഫ്റ്റിന്റെ ഹോങ്കോങ്ങ് ജീവനക്കാർക്കും സമാന നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്. ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്ന ജീവനക്കാർക്കും ഐഫോൺ 15 സ്ഥാപനം നൽകുമെന്നാണ് ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാവെയ്, ഷവോമി അടക്കമുള്ള ചൈനീസ് ബ്രാൻഡുകളുടെ ആൻഡ്രോയിഡുകൾക്കും വിലക്ക് ബാധകമാണ്. ഐഫോണില്ലാത്ത ജീവനക്കാർക്ക് സ്ഥാപനത്തിൽ നിന്ന് ഫോൺ ലഭ്യമാക്കാൻ പ്രത്യേക സംവിധാനവും ഏർപ്പാടാക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

Ananthu Santhosh

https://newscom.live/