മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഇവ കഴിക്കാം

 മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഇവ കഴിക്കാം
  1. വാൾനട്ട് – വാൾനട്ടിൽ ഒമേഗ ഫാറ്റി ആസിഡ് ധാരാളമുണ്ട്. വിഷാദലക്ഷണങ്ങളെ കുറയ്ക്കാൻ ഇതു സഹായിക്കും. മാനസികനില മെച്ചപ്പെടുത്താനും ശരീരത്തിന് ഊർജ്ജം നൽകാനും വാൾനട്ട് സഹായിക്കും.
  2. പച്ചച്ചീര – പച്ചച്ചീര (spinach)യിൽ ഫോളിക് ആസിഡ് ഉണ്ട്. ഇത് മനസികാരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. പി. ടി. എസ്. ഡി യുടെ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ ധാരാളം പച്ചനിറത്തിലുള്ള പച്ചക്കറികൾ കഴിക്കണം. അത് തലച്ചോറിന്റെ ആരോഗ്യത്തിനും അതിന്റെ രാസസംതുലനത്തിനും നല്ലതാണ്.
  3. പാൽക്കട്ടി – വൈറ്റമിൻ ഡി, റ്റൈറോസിൻ എന്നിവ പാൽക്കട്ടി അഥവാ ചീസിൽ ധാരാളമുണ്ട്. ഡോപാമിന്റെ ഉൽപ്പാദനം കൂട്ടാൻ റ്റൈറോസിൻ സഹായിക്കും. ഇത് മാനസികനില മെച്ചപ്പെടുത്തും. പാലുൽപ്പന്നങ്ങൾ സ്‌ട്രെസ് അകറ്റാൻ നല്ലതാണ്. മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഇവ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
  4. ഡാർക്ക് ചോക്ലേറ്റ് – മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. സന്തോഷമുണ്ടാക്കുന്ന ഹോർമോണുകളുടെ ഉൽപ്പാദനത്തിനു സഹായിക്കുന്നതോടൊപ്പം വളരെ പെട്ടെന്ന് സ്‌ട്രെസ് അകറ്റാനും ഡാർക്ക് ചോക്ലേറ്റിനു കഴിവുണ്ട്.

Keerthi