കേന്ദ്ര സർവീസിൽ മെഡിക്കൽ ഓഫിസർ

 കേന്ദ്ര സർവീസിൽ മെഡിക്കൽ ഓഫിസർ

കേന്ദ്ര സർവീസിലേക്ക് മെഡിക്കൽ ഓഫിസർമാരെ നിയമിക്കാൻ യു.പി.എസ്.സി ജൂലൈ 16ന് ദേശീയതലത്തിൽ നടത്തുന്ന കമ്പയിൻഡ് മെഡിക്കൽ സർവീസസ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. മേയ് ഒമ്പത് വൈകീട്ട് ആറുവരെ ഓൺലൈനായി അപേക്ഷിക്കാം. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി പരീക്ഷ കേന്ദ്രങ്ങളാണ്. 1261 ഒഴിവുകളാണുള്ളത്.

സർവിസുകളും ഒഴിവുകളും: സെൻട്രൽ ഹെൽത് സർവിസ് -മെഡിക്കൽ ഓഫിസർ (ജനറൽ ഡ്യൂട്ടി 584), റെയിൽവേ -അസിസ്റ്റന്റ് ഡിവിഷനൽ മെഡിക്കൽ ഓഫിസർ (300), ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസർ (1), ഡൽഹി മുനിസിപ്പൽ കോർപറേഷൻ ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസർ ഗ്രേഡ് 2 (376). യോഗ്യത: എം.ബി.ബി.എസ്. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. നിർബന്ധിത റൊട്ടേറ്റിങ് ഇന്റേൺഷിപ് പൂർത്തിയായിരിക്കണം.

മെഡിക്കൽ ഫിറ്റ്നസ് വേണം. പ്രായം: 32. നിയമാനുസൃത ഇളവുണ്ട്. വിജ്ഞാപനം www.upsc.gov.in ൽ. അപേക്ഷ ഫീസ് 200 രൂപ. വനിതകൾ, എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ബി.ഡി വിഭാഗങ്ങൾക്ക് ഫീസില്ല. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഓൺലൈനായി അപേക്ഷിക്കാൻ https://upsconline.nic.inൽ സൗകര്യമുണ്ട്.