437 എം.ബി.ബി.എസ് സീറ്റുകൾ
ഇ.എസ്.ഐ ഇൻഷ്വേഡ് ജീവനക്കാരുടെ കുട്ടികൾക്ക് ഇ.എസ്.ഐ മെഡിക്കൽ/ഡെന്റൽ കോളജുകളിൽ 2023-24 വർഷം MBBS കോഴ്സിൽ 437 സീറ്റുകളിലും BDS കോഴ്സിൽ 28 സീറ്റുകളിലും പ്രവേശനം ലഭിക്കും. നീറ്റ്-യു.ജി 2023 റാങ്കുകാർക്കാണ് അവസരം.
ഈ സംവരണാനുകൂല്യം ലഭിക്കുന്നതിന് ഇ.എസ്.ഐ കോർപറേഷനിൽ വാർഡ് ഓഫ് ഐ.പി സർട്ടിഫിക്കറ്റിന് മേയ് 17 നുമുമ്പ് www.esic.gov.in-ൽ ഓൺലൈനായി അപേക്ഷിക്കണം. ഇതുസംബന്ധിച്ച അറിയിപ്പും നിർദേശങ്ങളും വെബ്സൈറ്റിലുണ്ട്. മേയ് 19വരെ സർട്ടിഫിക്കറ്റ് നൽകും.
കൗൺസലിങ്ങിൽ പങ്കെടുക്കുന്നതിന് www.mcc.nic.in-ൽ രജിസ്റ്റർ ചെയ്യണം. മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയാണ് ഐ.പി.എസ് ക്വോട്ടയിൽ ഇ.എസ്.ഐ മെഡിക്കൽ /ഡന്റൽ കോളജുകളിൽ സീറ്റ് അലോട്ട്മെന്റ് നടത്തുന്നത്.
ഇ.എസ്.ഐ.സി മെഡിക്കൽ കോളജുകളിൽ MBBSന് ഐ.പി ക്വോട്ടയിൽ ലഭ്യമായ സീറ്റുകൾ -കൊല്ലം, പാരിപ്പള്ളി-38, ചെന്നൈ -25, ബംഗളൂരു -(രാജാജി നഗർ) -56, ഗുൽബർഗ -56, ഹൈദരാബാദ് -43, കോയമ്പത്തൂർ -20, പട്ന 35, മാണ്ഡ്യ (ഹിമാചൽപ്രദേശ്) -36, അൽവാർ (രാജസ്ഥാൻ) -20, കൊൽക്കത്ത-65, ഫരീദാബാദ് (ഹരിയാന) -43, ഇ.എസ്.ഐ ഡന്റൽ കോളജ് ഗുൽബഗർഗയിൽ BDSന് 28 സീറ്റുകളാണുള്ളത്.
വാർഷിക ട്യൂഷൻ ഫീസായി 24,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി 5000 രൂപയും യഥാസമയം അടക്കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും www.esic.gov.in, www.mcc.nic.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കേണ്ടതാണ്.