മസ്ജിദുല്‍ ഗമാമ വീണ്ടും തുറന്നു
മദീനയിലെ പുരാതന പള്ളികളിലൊന്നായ മസ്ജിദുൽ ഗമാമ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വിശ്വാസികൾക്കായി വീണ്ടും തുറന്നുകൊടുത്തതായി മുനിസിപ്പാലിറ്റി അറിയിച്ചു. പ്രവാചക പള്ളിയായ മസ്ജിദുന്നബവിയുടെ കവാടങ്ങളിലൊന്നായ ‘ബാബ് അൽ സലാമി’ൽ നിന്ന് 500 മീറ്റർ മാത്രം അകലെ തെക്കുപടിഞ്ഞാറ് ഭാഗത്താണ് ഗമാമ മസ്ജിദ് സ്ഥിതി ചെയ്യുന്നത്.