യുക്രൈനിനൊപ്പമെന്നു മാർപാപ്പ

 യുക്രൈനിനൊപ്പമെന്നു മാർപാപ്പ

യുക്രൈന്‍ ജനത നേരിടുന്ന പീഡനത്തില്‍ അവര്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ. തന്റെ ഹൃദയം എന്നും അവര്‍ക്കൊപ്പമായിരുന്നു. പ്രത്യേകിച്ച് നിരന്തരമായി ബോംബിങ് നടക്കുന്ന മേഖലയില്‍ താമസിക്കുന്നവര്‍ക്കൊപ്പമെന്നാണ് മാര്‍പാപ്പ ബുധനാഴ്ച നടന്ന പ്രാര്‍ത്ഥനാ യോഗത്തില്‍ വ്യക്തമാക്കിയത്. യുദ്ധം നിയന്ത്രിക്കുന്നവരോട് അക്രമം അവസാനിപ്പിക്കണമെന്നും സമാധാനപരമായ സഹവര്‍ത്തിത്വം പുനസ്ഥാപിക്കണെമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. റഷ്യയുടെ യുക്രൈന്‍ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ നിരവധി തവണയാണ് സമാധാനം പുലർത്തണമെന്നും യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്നും മാര്‍പാപ്പ ആവശ്യപ്പെടുന്നത്. ന്യൂക്ലിയര്‍ പോരാട്ടങ്ങളിലേക്ക് യുദ്ധം ഉയരുമോയെന്ന ഭീതിയും മാര്‍പാപ്പ അറിയിച്ചു.