എന്താണ് മാര്‍ബര്‍ഗ് വൈറസ്?
മൃഗങ്ങളില്‍ നിന്നും മറ്റ് ജീവികളില്‍ നിന്നുമാണ് മാര്‍ബര്‍ഗ് വൈറസ് മനുഷ്യരിലേക്കെത്തുന്നത്. പ്രധാനമായും വവ്വാലുകളാണ് വൈറസ് വാഹകരെന്നാണ് നിഗമനം. ഹെമറേജിക് ഫീവറിന് കാരണമാകുന്ന മാരകമായ വൈറസാണിത്. മനുഷ്യരില്‍ എത്തുന്ന വൈറസ് പിന്നീട് ശരീരസ്രവങ്ങളിലൂടെ മറ്റുള്ളവരിലേക്ക് എളുപ്പത്തില്‍ പടരുകയാണ് ചെയ്യുന്നത്. രോഗം ബാധിച്ചാല്‍ മരണം സംഭവിക്കാനുള്ള സാധ്യത 88 ശതമാനമാണ്.
ലക്ഷണങ്ങള്‍…
കടുത്ത പനി, ശരീരവേദന, ഛര്‍ദ്ദി, ശരീരത്തിന് അകത്തും പുറത്തുമായി ഉണ്ടാകുന്ന രക്തസ്രാവം, പേശിവേദന, തലവേദന,മസ്തിഷ്കജ്വരം, നാഡിവ്യവസ്ഥയുടെ സ്തംഭനം, ഛര്‍ദി, അടിവയര്‍ വേദന, വയറിളക്കം തുടങ്ങിയവയെല്ലാമാണ് മാര്‍ബര്‍ഗ് വൈറസ് ബാധയുടെ ലക്ഷണങ്ങളായി വരുന്നത്. വൈറസ് ശരീരത്തിനുള്ളിലെത്തി രണ്ട് മുതല്‍ 21 ദിവസങ്ങള്‍ക്കകം രോഗി ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങും.
പ്രതിരോധം…
രോഗബാധയേറ്റാല്‍ പിന്നെ അതില്‍ നിന്ന് രക്ഷപ്പെടുകയെന്നത് ഏറെ വെല്ലുവിളിയാണ് മാര്‍ബര്‍ഗ് വൈറസിന്റെ കാര്യത്തില്‍. മറ്റ് വൈറസ് രോഗങ്ങളില്‍ നിന്ന് മാര്‍ബര്‍ഗ് വൈറസിനെ തിരിച്ചറിയുകയും ബുദ്ധിമുട്ടാണ്. നിലവില്‍ മാര്‍ബര്‍ഗ് വൈറസിന് അംഗീകൃതമായ വാക്സിന് ലഭ്യമല്ല. പല വാക്സിനുകളും ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ആദ്യഘട്ടങ്ങളിലാണ്.
രോഗം പിടിപെടാതിരിക്കാനുള്ള പ്രതിരോധമാര്‍ഗങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക. വ്യക്തികൾ അവരുടെ കണ്ണുകൾ, മൂക്ക്, വായ എന്നിവ കൈകൊണ്ട് തൊടുന്നത് ഒഴിവാക്കുകയും ശരിയായ കൈ ശുചിത്വം ഉറപ്പാക്കുകയും വേണം.