മൺസൂൺ ബംപർ 11 വനിതകൾ പങ്കിടും

 മൺസൂൺ ബംപർ 11 വനിതകൾ പങ്കിടും

മൺസൂൺ ബംപർ വിജയി ആരെന്നതിലെ സസ്പെൻസിന് അവസാനം. മലപ്പുറത്തെ വനിതകൾക്കാണ് ഇക്കുറി മൺസൂൺ ബംപർ അടിച്ചത്. മലപ്പുറത്തെ 11 വനിതകൾ ചേർന്നാകും 10 കോടി പങ്കിടുക. മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകർമ സേന അംഗങ്ങൾക്കാണ് മൺസൂൺ ബംപർ സമ്മാനം അടിച്ചത്. ഇവ‍ർ ടിക്കറ്റ് പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ പരപ്പനങ്ങാടി ശാഖയിൽ ഏൽപ്പിച്ചതോടെയാണ് വിവരങ്ങൾ പുറത്തായത്. MB 200261 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് ഇന്നലെ വ്യക്തമായിരുന്നു.