മണിപ്പൂർ സംഘർഷത്തിൽ മരണം 98 ആയി

 മണിപ്പൂർ സംഘർഷത്തിൽ മരണം 98 ആയി

മണിപ്പൂർ സംഘർഷത്തിൽ മരണം 98 ആയെന്ന് റിപ്പോർട്ട്, 310 പേർക്ക് പരിക്കേറ്റു, തീവച്ചതുമായി ബന്ധപ്പെട്ട് 4014 കേസുകളും രജിസ്റ്റർ ചെയ്തു, ഭൂരിഭാ​ഗം ജില്ലകളിലും തുടർ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല, 5 ജില്ലകളില്‍ കർഫ്യൂ പിന്‍വലിച്ചു, 11 ജില്ലകളില്‍ കർഫ്യൂ ഇളവ് നല്കി , ആയുധങ്ങൾ താഴെവയ്ക്കണണെന്ന ഷായുടെ അഭ്യർത്ഥനക്ക് പിന്നാലെ 140 പേര്‍ ആയുധങ്ങൾ നല്കിയെന്ന് അധികൃതർ വ്യക്തമാക്കി.അതിനിടെ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിം​ഗിന്റെ ഭാവി തുലാസിലായി. കുകി മെയ്തി വിഭാ​ഗക്കാരായ എംഎൽഎമാരടക്കം മുഖ്യമന്ത്രിക്കെതിരെ അമിത്ഷായ്ക്ക് പരാതി നൽകി. സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ മണിപ്പൂരിൽ വിലക്കയറ്റം രൂക്ഷമാണ്.

Ananthu Santhosh

https://newscom.live/