മാമ്പഴം മോഷ്ടിച്ച കേസ് ഒത്തുതീർപ്പായി
കോട്ടയം: കാഞ്ഞിരപ്പളളിയിൽ പൊലീസുകാരൻ മാമ്പഴം മോഷ്ടിച്ച കേസ് ഒത്തുതീർപ്പായി. പരാതിയില്ലെന്ന് കടയുടമ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം കേസിൽ പ്രതിയായ പൊലീസുദ്യോഗസ്ഥൻ പിവി ഷിഹാബിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിലും പ്രതിയാണ് ഇയാള്‍.
പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്ന് ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക് അറിയിച്ചിരുന്നു. കഴിഞ്ഞ മാസം മുപ്പതിനാണ് ഇടുക്കി എആര്‍ ക്യാംപിലെ പോലീസുകാരനായ പിവി ഷിഹാബ് കാഞ്ഞിരപ്പള്ളിയില്‍ വഴിയരികിലെ പഴക്കടയില്‍ നിന്ന് 600 രൂപ വില വരുന്ന 10 കിലോ മാമ്പഴം മോഷ്ടിച്ചത്. പരാതിയുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ ശിഹാബിനെതിരെ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തിരുന്നു.