മംഗളാദേവി ക്ഷേത്രോത്സവം മെയ് 5ന്

 മംഗളാദേവി ക്ഷേത്രോത്സവം മെയ് 5ന്

ഇടുക്കിയിലെ പെരിയാർ കടുവാ സങ്കേതത്തിനുള്ളിലെ മംഗളാദേവി ക്ഷേത്രത്തിൽ ചിത്ര പൗർണമി മെയ് 5ന് നടക്കും. വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഇവിടം പ്രവേശനം അനുവദിക്കുന്നത്. കേരള – തമിഴ്‌നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ഈ കണ്ണകി ക്ഷേത്രോത്സവത്തിൽ വൻ ജനാവലിയാണ് ഒഴുകിയെത്തുക.

ചരിത്രവും നാടോടികഥകളും ഇഴചേർന്ന മനോഹരമായ ഈ ഭൂപ്രകൃതി വെറും ഒരു ക്ഷേത്രദർശനം എന്നതിലുപരി പ്രകൃതിയുമായി മനുഷ്യനെ അടുപ്പിക്കുന്നതാണ്. പുരാതനമായ വാസ്തുവിദ്യയും ചതുരാകൃതിയിലുള്ള കരിങ്കല്ലും ഉപയോഗിച്ചാണ് ഈ ക്ഷേത്രം നിർമിച്ചിരിക്കുന്നത് . നാല് കൂറ്റൻ തൂണുകളാണ് പ്രധാന ആകർഷണം. നാല് സമുച്ചയമുള്ള ഈ ക്ഷേത്രത്തിൽ രണ്ടണ്ണത്തിലാണ് പ്രധാന പൂജകൾ നടക്കുന്നത്.

Ashwani Anilkumar

https://newscom.live