യുവതിയെ ആൾക്കൂട്ടത്തിനിടയിലിട്ട് കുത്തിക്കൊന്നു
ബെംഗളൂരുവിലെ മുരുകേഷ്പല്യയിൽ വീട്ടുകാർ എതിർത്തതോടെ വിവാഹത്തിൽ നിന്നും പിൻമാറിയ കാമുകിയെ ആൾക്കൂട്ടത്തിനിടയിലിട്ട് കുത്തിക്കൊന്നു. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് 28 കാരനായ യുവാവ് 25കാരിയായ യുവതിയെ കുത്തിക്കൊന്നത്. യുവതിയുടെ ശരീരത്തിൽ 16 മുറിവുകൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
ആന്ധ്രപ്രദേശ് സ്വദേശിനിയായ ലീല പവിത്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആന്ധ്ര സ്വദേശിയായ ദിനകർ ബനാലയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും . കഴിഞ്ഞ അഞ്ചു വർഷത്തോളമായി ബെംഗളൂരുവിൽ വ്യത്യസ്ഥ ഹെൽത്ത് കെയർ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ വ്യത്യസ്ഥ ജാതിയായതിനാൽ ലീല പവിത്രയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചില്ല. വിവാഹത്തിൽ നിന്നും പിൻമാറിയതാണ് യുവതിയെ കൊലപ്പെടുത്താൻ കാരണമെന്ന് പൊലീസ് പറയുന്നു. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.