യുവതിയെ തീകൊളുത്തി കൊന്ന് ഭര്‍ത്താവ്
ഗുജറാത്തിലെ സൂറത്തിൽ അശ്ലീല വീഡിയോ കാണുന്നത് എതിർത്ത യുവതിയെ ഭർത്താവ് തീകൊളുത്തി കൊന്നു. ഞായറാഴ്ച രാത്രിയാണ് അശ്ലീല വീഡിയോ കാണുന്നത് ഭാര്യയായ കാജൽ എതിർത്തതിനെ തുടർന്ന് തർക്കം ആരംഭിച്ചത്. തിങ്കളാഴ്ചയും തുടർന്ന തർക്കത്തിനിടയിൽ ഭർത്താവ് കിഷോർ പട്ടേൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ആശുപത്രിയിൽ വച്ചാണ് യുവതി മരണത്തിന് കീഴടങ്ങിയത്.
ഭർത്താവിനെ കോടതി റിമാൻഡ് ചെയ്തു. ഞായറാഴ്ച രാത്രി അശ്ലീല വീഡിയോ കാണുന്നത് നിര്‍ത്താൻ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടുവെന്ന് കാജളിന്‍റെ മരണ മൊഴിയില്‍ പറയുന്നുണ്ട്. കാജള്‍ മരണപ്പെട്ടതോടെ കൊലപാതകക്കുറ്റം ഭര്‍ത്താവിനെതിരെ ചുമത്തിയിട്ടുണ്ട്. ശ്വാസകോശത്തിലെ അണുബാധ മൂലം ആരോഗ്യ നില മോശമാവുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.