അവശനിലയിൽ കണ്ടെത്തിയയാള്‍ മരിച്ചു
താമരശ്ശേരി നഗരത്തിലും പരിസരങ്ങളിലുമായി അഗതിയായി കഴിയവെ അസുഖ ബാധിതനായി അവശനിലയിൽ കണ്ടെത്തിയയാള്‍ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കവെ മരിച്ചു. പാലക്കാട് അഗളി സ്വദേശിയായ കാർത്തി (38) എന്ന ആൾ ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എന്തെങ്കിലും വിവരം അറിയുന്നവർ സ്‌റ്റേഷനിൽ ബന്ധപ്പെടണമെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു. ഫോൺ: 0495 2222240