മകര വിളക്ക് ; സ്പെഷ്യൽ ട്രെയിൻ
ശബരിമല മണ്ഡല മകര വിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് കണക്കിലെടുത്ത് കൊല്ലത്തുനിന്ന് ബംഗളൂരുവിലേക്ക് ഞായറാഴ്ച പകൽ സമയത്ത് സ്പെഷൽ ട്രെയിൻ സർവിസ് നടത്തും. കൊല്ലത്തുനിന്ന് ബംഗളൂരുവിലെത്തിയ ശേഷം ബംഗളൂരു- ചെന്നൈ സ്പെഷലായി സർവിസ് നടത്തും. കൊല്ലം- എസ്.എം.വി.ടി ബംഗളൂരു വൺവേ സ്പെഷ്യൽ ഫെയർ ഫെസ്റ്റിവൽ സ്പെഷ്യൽ (06083) സ്പെഷ്യൽ നിരക്കിലാണ് സർവിസ്. കൊല്ലത്തുനിന്ന് പുലർച്ചെ 3.15ന് പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 6.30ന് ബംഗളൂരുവിലെത്തും.
കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം,എറണാകുളം ടൗൺ, തൃശുർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, കെ.ആർ പുരം എന്നിവിടങ്ങളിൽ സ്റേറാപ്പുണ്ടാകും. ഞായറാഴ്ച രാത്രി 11 ന് ബംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് എസ്.വി.ടി ബംഗളൂരു- ചെന്നൈ സെൻട്രൽ വൺവേ സ്പെഷ്യൽ ഫെയർ ഫെസ്റ്റിവൽ സ്പെഷ്യൽ (06084) ആയി സർവിസ് നടത്തുന്ന ട്രെയിൻ തിങ്കളാഴ്ച പുലർച്ചെ അഞ്ചിന് ചെന്നൈയിലെത്തും. കെ.ആർ പുരം, ജോലാർപേട്ട്, കാട്പാടി, ആരക്കോണം, പേരമ്പൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകുമെന്ന് ദക്ഷിണ റെയിൽവെ അറിയിച്ചു.